വില്ലേജ് : 1 പഴവീട് 2 മുല്ലയ്ക്കല് 3 ആലപ്പുഴ പടിഞ്ഞാറ് 4 ആര്യാട് തെക്ക് വില്ലേജിന്റെ ഒരു ഭാഗം
താലൂക്ക് : അമ്പലപ്പുഴ
അസംബ്ലി മണ്ഡലം : ആലപ്പുഴ
പാര്‍ലമെന്റ് മണ്ഡലം : ആലപ്പുഴ
അതിരുകള്‍ :
വടക്ക്: ആര്യാട് പഞ്ചായത്ത് തെക്ക്: പുന്നപ്ര പഞ്ചായത്ത് കിഴക്ക്: പള്ളാത്തുരത്തി ആറ് പടിഞ്ഞാറ്: കടല്‍
ഭൂപ്രകൃതി
ആലപ്പുഴയുടെ സ്ഥാനം 902914511 വടക്ക് അക്ഷാംശത്തിലും 760221 കിഴക്ക് രേഖാംശത്തിലുമാണ്. പ്രധാനമായും മുന്നിനങ്ങളില് പെടുന്ന മണ്ണ് ഇവിടെ കാണപ്പെടുന്നു. കടപ്പുറം പൂഴിമണലും, കുട്ടനാടന്‍ എക്കല്‍ കരിമണ്ണും ബാക്കി ചതുപ്പു പ്രദേശങ്ങളുമാണ്. പരമാവധി സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 3 മി. ആയി കണക്കാക്കപ്പെടുന്നു. പടിഞ്ഞാറു നിന്നും കിഴക്കോട്ട് പൊതുവേ ചരിവുള്ളതും സമതലവുമാണ് ആലപ്പുഴ നഗരം.