ആലപ്പുഴ നഗരസഭയിലെ ജില്ലാക്കോടതി ( വാര്‍ഡ് 15 ) വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അവകാശവാദ അപേക്ഷകള്‍ (ഫോം 4 ) , വോട്ടര്‍ പട്ടികയിലെ ഉള്‍ക്കുറിപ്പുകളെ സംബന്ധിച്ച ആക്ഷേപങ്ങള്‍ ( ഫോം 6 ) , പോളിംഗ് സ്റ്റേഷന് , വാര്‍ഡ് എന്നിവ സംബന്ധിച്ച ആക്ഷേപങ്ങള്‍ ( ഫോം 7 ) എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ് . വോട്ടര്‍പട്ടികയില്‍ നിന്നും പേര് ഒഴിവാക്കേണ്ടവര്‍ (ഫോം 5 ) നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലായൊ സമര്‍പ്പിക്കേണ്ടതാണ് .
ആലപ്പുഴ നഗരസഭയുടെ ഉടമസ്ഥതയിലുളള ഠൌണ്‍ ഹാള്‍ , മൈതാനങ്ങള്‍ , നഗര ചത്വരം എന്നിവകള്‍ പൊതുജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഫീസടച്ച് അനുമതി വാങ്ങിച്ച് ഉപയോഗിക്കാനവുന്നതാണ് . താഴെക്കാണുന്ന ബട്ടണലില് ക്ളിക്ക് ചെയ്ത് ഹാളുകളും മറ്റും താത്കാലികമായി ബുക്ക് ചെയ്യാവുന്നതാണ് , അത്തരം ബുക്കിംഗുകള്‍ 5 ദിവസത്തിനകം മുനിസിപ്പല്‍ ഓഫീസില്‍ ഫീസടച്ച് ബുക്കിംഗ് അന്തിമമാക്കേണ്ടതാണ് , അല്ലാത്തപക്ഷം ടി ബുക്കിംഗുകള്‍ സൈറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ്.
ഭൂരഹിതരുടെ ആദ്യ കരട് ലിസ്റ്റ് ലഭിക്കാനായി click here
ഭവന രഹിതരുടെ ആദ്യ കരട് ലിസ്റ്റ് ലഭിക്കാനായി click here