ആലപ്പുഴ നഗരസഭയിലെ ജില്ലാക്കോടതി ( വാര്‍ഡ് 15 ) വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അവകാശവാദ അപേക്ഷകള്‍ (ഫോം 4 ) , വോട്ടര്‍ പട്ടികയിലെ ഉള്‍ക്കുറിപ്പുകളെ സംബന്ധിച്ച ആക്ഷേപങ്ങള്‍ ( ഫോം 6 ) , പോളിംഗ് സ്റ്റേഷന് , വാര്‍ഡ് എന്നിവ സംബന്ധിച്ച ആക്ഷേപങ്ങള്‍ ( ഫോം 7 ) എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ് . വോട്ടര്‍പട്ടികയില്‍ നിന്നും പേര് ഒഴിവാക്കേണ്ടവര്‍ (ഫോം 5 ) നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലായൊ സമര്‍പ്പിക്കേണ്ടതാണ് .