English| മലയാളം

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ആലപ്പുഴ നഗരസഭ 2020 ലെ തദ്ധേശ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നു. കരട് വോട്ടർ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതൽ ഫെബ്രുവരി 14 വരെ സമർപ്പിക്കാം.  അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും.  

 

        2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാം.  വോട്ടർപട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കും.  പുതിയതായി പേര് ഉൾപ്പെടുത്തുന്നതിനും (ഫാറം 4) തിരുത്തുന്നതിനും (ഫാറം 6) പോളിംഗ് സ്റ്റേഷൻ/വാർഡ് മാറ്റത്തിനും (ഫാറം 7) ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. പേര് ഒഴിവാക്കുന്നതിന് ഫാറം 5 ൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം. ഓൺലൈൻ  അപേക്ഷകൾ www.lsgelection.kerala.gov.in  എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്.  

 

         കരട് വോട്ടർപട്ടിക നഗരസഭയിലും  വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും http://lsgelection.kerala.gov.in/voters/view  എന്ന വെബ്സൈറ്റിലും താഴെ കൊടുത്തിട്ടുള്ള ലിങ്കിലും ലഭ്യമാണ്.  

 

                                                        

 കരട് വോട്ടര്‍ പട്ടിക    Click Here